തിരുവനന്തപുരം: വിവാദങ്ങളും പൊട്ടിത്തെറികളും പ്രവചിച്ച് കമ്പും കോലുമായി നോക്കിയിരുന്ന വിജയൻസ് മോദീസ് മാധ്യമ പി.ആർ. വർക്കുകാരെ നിരാശരാക്കി സംസ്ഥാന യൂത്ത് കോൺഗ്രസ് അധ്യക്ഷ പ്രഖ്യാപനം ഉണ്ടായി. തൃശൂർ ജില്ലയിൽ നിന്നുള്ള ഒ.ജെ. ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ച് 51 ദിവസത്തിനു ശേഷമാണ് ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം നിയമിച്ചത്.ബിനു ചുള്ളിയിലിനെ യൂത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റായും നിയമിച്ചു. അബിൻ വർക്കി, കെഎം അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
Youth Congress has a new leader - O.J. Janish. Abin Varkey and K.M. Abhijith are the national secretaries



















